സദ പുലിവേഷം കെട്ടുകയല്ല; 'പുലിവേഷം' എന്ന ചിത്രത്തില്‍ നായികയായി തമിഴില്‍ വീണ്ടും എത്തുകയാണ് നടി സദ. 'അന്യനി'ല്‍ വിക്രമിന്റെ നായികയായി ശ്രദ്ധേയമായ വേഷം കാഴ്ചവെച്ച സദ പിന്നീട് 'ഉന്നാലെ ഉന്നാലെ' ചിത്രത്തിലും നല്ലവേഷം ചെയ്തു. തുടര്‍ന്ന് തെലുങ്കിലും ഹിന്ദിയിലും സക്രിയമായി.
പി. വാസുവാണ് 'പുലിവേഷം' സംവിധാനം ചെയ്യുന്നത്. നടന്‍ ആര്‍.കെ. യാണ് നായകന്‍. രണ്ടു നായികമാരാണ്ചിത്രത്തിലുള്ളത്. സദയെക്കൂടാതെയുള്ള നായിക മലയാളത്തില്‍ നിന്നുള്ള ദിവ്യവിശ്വനാഥ് എന്ന പുതുമുഖമായിരിക്കും. 'ജയം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സദ മലയാളത്തില്‍ 'നോവല്‍'എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.