വനിതാദിനത്തില് വിദ്യയുടെ ചോദ്യങ്ങള്
Posted on: 08 Mar 2010
വനിതാദിനം ആഘോഷിക്കുമ്പോള് എന്തുകൊണ്ടും പ്രസക്തമായ ചോദ്യങ്ങളാണ് നടി വിദ്യാബാലന് ഉന്നയിക്കുന്നത്: ''എന്തുകൊണ്ടാണ് സ്ത്രീകള്ക്കു വേണ്ടി മാത്രം പ്രത്യേകമൊരു ദിവസം മാറ്റിവെച്ചിരിക്കുന്നത്? പുരുഷദിനം എന്നു പറഞ്ഞ് ഏതെങ്കിലുമൊരു ദിവസം ആഘോഷിക്കാത്തതെന്ത്?''
വനിതാദിനത്തിന്റെ പേരിലുള്ള ബഹളങ്ങളില് അര്ഥമെന്തെങ്കിലുമുണ്ടോ എന്ന സംശയവും വിദ്യ പങ്കുവെക്കുന്നുണ്ട്. ദിനാചരണത്തിന്റെ പിന്നിലുള്ള ആത്മാര്ഥതയെ ചോദ്യം ചെയ്യാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ അല്ല വിദ്യ ഇത്തരം ചോദ്യങ്ങളുയര്ത്തുന്നത്. സ്ത്രീപദവിയെക്കുറിച്ച് ഗൗരവത്തോടെയുള്ള ചിന്തയ്ക്കും അര്ഥവത്തായ നീക്കങ്ങള്ക്കും പകരം ദിനാചരണങ്ങള് മാത്രം നടത്തി തൃപ്തരാവുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടാനാണ് താരത്തിന്റെ ശ്രമം.
വര്ഷത്തിലെ മറ്റ് ദിവസങ്ങളെല്ലാം പുരുഷന്മാരുടേതായതുകൊണ്ടാണോ ഒരു ദിവസം സ്ത്രീകള്ക്കായി മാറ്റിവെച്ചിരിക്കുന്നതെന്ന് വിദ്യ ചോദിക്കുന്നു.''എല്ലാദിവസവും സ്ത്രീത്വം ആഘോഷിക്കാന് കഴിയുമെങ്കില് പിന്നെ നാമെന്തിന് അത് ഒരു നാളിലേക്ക് ചുരുക്കണം? അതുകൊണ്ട്, ഇത്തരം ദിനാഘോഷങ്ങളില് വലിയ അര്ഥമുണ്ടെന്നു തോന്നുന്നില്ല''- താരം നിലപാട് വിശദീകരിക്കുന്നു.
മുന്നേറാനിനിയും ഏറെ ദൂരം ബാക്കിയുണ്ടെങ്കിലും വനിതകളുടെ അവസ്ഥയില് ചില്ലറമാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു താരം സമ്മതിക്കുന്നു. സ്ത്രീകള്ക്കും വ്യക്തിത്വമുണ്ടെന്ന് ഇക്കാലത്ത് എല്ലാവരും സമ്മതിക്കുന്നുണ്ട്. സമൂഹത്തില് അത്തരം ബോധ്യങ്ങളുണ്ടാവുന്നതിന്റെ പ്രതിഫലനം സിനിമയിലും കാണാനുണ്ട്. വെറുതെ നായകന്റെ പ്രണയത്തിനിരയായിക്കഴിയുകയും സര്വംസഹയായ അമ്മവേഷങ്ങളിലെത്തുകയുമായിരുന്നു പണ്ട് നടിമാരുടെ കടമയെങ്കില്, ഇന്ന് അത്തരം പ്രവണതയ്ക്ക് അല്പമൊക്കെ മാറ്റം വന്നിട്ടുണ്ട്. നായകന്റെ കഥ മാത്രം പറഞ്ഞിരുന്ന സിനിമ ഇപ്പോള് ജീവിതത്തെ അതിന്റെ സമഗ്രതയില് കണ്ടുതുടങ്ങിയിരിക്കുന്നു. അവിടെ പുരുഷന് മാത്രമല്ല ഉള്ളത്. സ്ത്രീകള്ക്കും അവിടെ സ്ഥാനമുണ്ട്. എന്നാലും, അവസരങ്ങളുടെയും അംഗീകാരങ്ങളുടെയും കാര്യത്തില്, തുല്യതയിലേക്കെത്താന് ഇനിയുമേറെ ദൂരം പോകേണ്ടതുണ്ട്- വിദ്യ അഭിപ്രായപ്പെടുന്നു.
വനിതാ ചലച്ചിത്രമേളയില് ഇന്ന്
മുത്ത വെങ്കട സുബറാവു ഹാള്, ഹാരിങ്ടണ് റോഡ്, ചെക്ക്പെട്ട്
9.30 മുതല് 12.30 വരെ
ത്രീ വുമെന് (ഇറാന്)
ദി ഫെയ്സസ് (കൊറിയ)
കളേഴ്സ് ബ്ലാക്ക് (ഇന്ത്യ)
1 മുതല് 3 വരെ
മാതിയ (ഇന്ത്യ)
ദി ഡെത് ഓഫ് എ ന്യൂസ്പേപ്പര് മാന് (കൊറിയ)
3.30 മുതല് 5.30 വരെ
സ്ലീപിങ് ബ്യൂട്ടി (കൊറിയ)
കല്മഹീതര് കള് (ഇന്ത്യ)
താനാ ബാന (ഇന്ത്യ)
6 മുതല് 9 വരെ
ഹരി ബാരി (ഇന്ത്യ)
നോറ (യു.എസ്.എ./മൊസാംബിക്/യു.കെ.)
സൗത്ത് ഇന്ത്യന് ഫിലിം ചേംബര്, ജെമിനി
9.30 മുതല് 12.30 വരെ
ഗ്രാന്റ് മദേഴ്സ് ഫ്ളവര് (കൊറിയ)
ഹൗ മച്ച് ഫര്ദര് (എക്യദോര്)
1 മുതല് 3വരെ
ബോണ് ആസ് എ വുമന് (നെതര്ലാന്ഡ്)
(അണ്) വെയ്ല്സ് (ഇറാന്)
പോസ്റ്റ് കാര്ഡ്സ് ഫ്രം ലെനില് ഗ്രാഡ് (വെനിസുല)
റണ്ണിങ്ങ് ഷുഷി (ഒസ്ട്രിയ)
3.30 മുതല് 5.30 വരെ
മെയിന് ലൈന് (ഇറാന്)
അന്േറാണിയ (ബ്രസീല്)
6 മുതല് 9 വരെ
ഷെര്ലി ആദംസ് (സൗത്താഫ്രിക്ക)
കില്ലര് നെക്ലേസ് (കെന്യ)
ഐ ഹേറ്റ് യു (കൊറിയ)