IST:
ഹോം മലയാളം

പുകയില-മദ്യ വിമുക്ത ഗ്രാമങ്ങളുടെ കഥ സിനിമയാക്കുന്നു
Posted on: 07 Mar 2010


കോഴിക്കോട്ടെ പുകയില-മദ്യ വിമുക്ത ഗ്രാമങ്ങളെ പ്രമേയമാക്കി സിനിമ വരുന്നു. മദ്യവിമുക്ത ഗ്രാമമായി അറിയപ്പെടുന്ന താമരശ്ശേരിക്കടുത്ത കക്കാടംപൊയിലിന്റെയും പുകയില വിമുക്ത ഗ്രാമമായ മാവൂരിലെ കൂളിമാടിന്റെയും അനുഭവങ്ങളും മാറിയ സാഹചര്യങ്ങളുമൊക്കെയാണ് സിനിമയ്ക്ക് വിഷയമാകുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തില്‍ ജയസൂര്യ, ജഗതിശ്രീകുമാര്‍, സലീംകുമാര്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

വര്‍മ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ചേര്‍ത്തല സ്വദേശിയും ബാംഗ്ലൂരില്‍ ബിസിനസുകാരനുമായ ശശീന്ദ്രവര്‍മയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാന്‍ കീച്ചേരിയാണ് സംവിധാനം. കഥ, തിരക്കഥ, സംഭാഷണം ശശീന്ദ്രവര്‍മയും ഷാനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രീകരണം ഒറ്റപ്പാലത്തായിരിക്കും. ഷേക്‌സ്​പിയര്‍ എം.എ.മലയാളം, ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് ശശീന്ദ്രവര്‍മ.
Other news in this section
Movie Gallery