ശില്പഷെട്ടി തിരക്കില്‍ത്തന്നെ
Posted on: 04 Mar 2010
വിവാഹത്തിനുശേഷം അഭിനയരംഗത്തില്ലെങ്കിലും ശില്പഷെട്ടി തിരക്കിലാണ്. ഭര്‍ത്താവ് രാജ്കുന്ദ്രെയോടൊപ്പം തന്റെ ക്രിക്കറ്റ് ടീമിനുവേണ്ടിയുള്ള പ്രചാരണത്തിലാണ്. ഡല്‍ഹിയിലും ജയ്പ്പൂരിലും അഹമ്മദ്ബാദിലുമൊക്കെ ഇതിനായുള്ള വര്‍ണാഭമായ പരിപാടികളിലാണ്. ഫണ്ട് സമാഹരിക്കാനായി ലണ്ടനിലും യാത്ര നടത്തി. പ്രമോഷന്‍ ടൂറിന്റെ ഭാഗമായി മറ്റ് ചില താരങ്ങളും ശില്പയോടൊപ്പം ചേരുന്നുണ്ട്. റിബണ്‍കട്ടിങ്ങും ലൈവ്‌പെര്‍ഫോമന്‍സും സംഗീതപരിപാടികളുമൊക്കെയായി തിരക്കൊഴിഞ്ഞ നേരമില്ല. അഭിനയം ഇനിയില്ലേ എന്നു ചോദിച്ചാല്‍ കാത്തിരിക്കൂവെന്നാണ് മറുപടി.