IST:
ഹോം കോളിവുഡ്‌

സൗഹൃദത്തെ പ്രണയമെന്ന് വിളിക്കരുതേ..
Posted on: 02 Mar 2010


കൂടെ അഭിനയിക്കുന്നവരോട് ചിരിച്ചുസംസാരിച്ചാലുടനെ അതു പ്രണയമാണെന്നു വ്യാഖ്യാനിക്കുന്നവരെക്കൊണ്ട് നടി സുനൈന തോറ്റു. ആദ്യം നടന്‍ നകുലുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു കഥകള്‍ പ്രചരിച്ചത്. തമിഴില്‍ സുനൈനയുടെ അരങ്ങേറ്റചിത്രമായ 'കാതലില്‍ വിഴുന്തേന്‍', പിന്നാലെ വന്ന 'മാസിലാമണി' എന്നിവയില്‍ നകുലായിരുന്നു നായകന്‍. നായകനും നായികയും കടുത്ത പ്രണയത്തിലാണെന്ന വാര്‍ത്ത അന്നുതന്നെ ഇരുവരും നിഷേധിച്ചിരുന്നു.

ഇപ്പോഴിതാ, നടന്‍ ഭരതും സുനൈനയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത വന്നിരിക്കുന്നു. 'തിരുതണി' എന്ന ചിത്രത്തില്‍ ഇവരിരുവരും അഭിനയിക്കുന്നുണ്ട്. അതുകൊണ്ടാവാം അപവാദപ്രചാരകര്‍ തനിക്ക് പുതിയൊരു 'കാമുകനെ' കണ്ടുപിടിച്ചതെന്ന് സുനൈന പറയുന്നു. ''ഇക്കഥകളിലൊന്നും വാസ്തവത്തിന്റെ അംശമില്ല. സദാ സംസാരിച്ചുകൊണ്ടിരിക്കാന്‍ താത്പര്യമുള്ളവളാണ് ഞാന്‍. സെറ്റില്‍ സഹപ്രവര്‍ത്തകരുമായി സല്ലപിക്കാന്‍ ഏറെ ഇഷ്ടമാണ്. ഈ സൗഹാര്‍ദഭാവം പ്രണയമാണെന്നു വ്യാഖ്യാനിച്ചാല്‍, എന്തുചെയ്യും?''- താരം ചോദിക്കുന്നു.

നകുലും ഭരതും തന്റെ നല്ല സുഹൃത്തുക്കളാണെന്നും സുനൈന വെളിപ്പെടുത്തുന്നു. ''അഭിനയത്തിന്റെ കാര്യത്തില്‍ ഇരുവരും വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. സഹപ്രവര്‍ത്തകരെന്ന നിലയില്‍ നന്നായി സഹകരിക്കുകയും ചെയ്യുന്നു.''ആര്‍.ബാലകുമാര്‍ സംവിധാനം ചെയ്യുന്ന 'യാതുമഗി'യാണ് സുനൈനയുടേതായി അടുത്തുതന്നെ പുറത്തുവരുന്ന ചിത്രം. ''രസകരമായൊരു പ്രണയകഥയാണത്. പുതുമുഖം സച്ചിനാണ് നായകന്‍''- സുനൈന വിശദീകരിച്ചു.
Other news in this section
Movie Gallery