IST:
ഹോം കോളിവുഡ്‌

ഇനിയെല്ലാം സൂക്ഷിച്ചുമാത്രം
Posted on: 27 Feb 2010


''ഇതുവരെ ചെയ്തതൊക്കെ ചെയ്തു. അതുപോലെയല്ല ഇനി''-നടി മധുമിത വെറുംവാക്ക് പറയുകല്ല. സിനിമാഭിനയം അല്പം ഗൗരവത്തോടെ കാണാന്‍ ദൃഢനിശ്ചയമെടുത്തൊരു നടിയുടെ പ്രതിജ്ഞയാണിത്.വെറുമൊരു പെണ്‍സാന്നിധ്യത്തിനായുള്ള ചിത്രങ്ങളിലേക്ക് ഇനി തന്നെ നോക്കേണ്ടെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. അമീര്‍ നായകനായ 'യോഗി' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ചലച്ചിത്രാഭിനയത്തെക്കുറിച്ച് പുതിയൊരു വെളിച്ചം മധുമിതയ്ക്ക് കിട്ടിയത്.

'യോഗി'യില്‍ അഭിനയിക്കുന്നതിനുമുമ്പ്, കാര്യമായൊന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ ഒട്ടേറെ സിനിമകളില്‍ കെട്ടിയാടിയിട്ടുണ്ടെന്ന കാര്യം മധുമിത സമ്മതിക്കുന്നു. എന്നുവെച്ച് ആ തെറ്റ് ആവര്‍ത്തിക്കേണ്ടതില്ലല്ലോ. 'യോഗി'യിലെ അഭിനയത്തിന് പലഭാഗത്തുനിന്നും പ്രശംസകള്‍ ഏറ്റുവാങ്ങിയ താരത്തിന്, അത്തരത്തിലുള്ള നല്ല വാക്കുകള്‍ ഇനിയും കേള്‍ക്കണമെന്നു മോഹമുണ്ട്. ആരാധകരുടെ ഓര്‍മകളില്‍ നീണ്ടകാലം നിലനില്ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആ ലക്ഷ്യത്തിലെത്താനാണ് ശ്രമം. അതുകൊണ്ട് ഒരേ മട്ടിലുള്ള സാധാരണ നായികാവേഷങ്ങളുമായി വരുന്നവരോട് ഖേദപൂര്‍വം സോറി പറയുകയാണ് താരം.
Other news in this section
Movie Gallery