IST:
ഹോം ഹോളിവുഡ്‌

ഷക്കിര ഒബാമയെ സന്ദര്‍ശിച്ചു
Posted on: 25 Feb 2010


വിഖ്യാത പോപ്പ് ഗായിക ഷക്കിര അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ സന്ദര്‍ശിച്ചു. ലോകത്തിലെമ്പാടും ദുരിതത്തില്‍ക്കഴിയുന്ന കുട്ടികളെ സഹായിക്കാനായി ഷക്കിര നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് അവര്‍ ഒബാമയെ സന്ദര്‍ശിച്ചത്.

''ഞങ്ങള്‍ രണ്ടുപേരും ആഴത്തില്‍ പ്രതിബദ്ധത പുലര്‍ത്തുന്ന വിഷയങ്ങളായ വിദ്യാഭ്യാസം, കുട്ടികളുടെ സര്‍വതോമുഖമായ വികസനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റുമായി ചര്‍ച്ചചെയ്യാന്‍ അവസരം കിട്ടിയത് ഒരു അംഗീകാരമായാണ് ഞാന്‍ കരുതുന്നത്.

സാമ്പത്തികവളര്‍ച്ച ഉത്തേജിപ്പിക്കാനും ദാരിദ്ര്യത്തിനെതിരെ പോരാടാനും ആഗോളസുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാറുകള്‍ കുട്ടികളുടെ വികസനവുമായി ബന്ധപ്പെട്ട മേഖലകളിലാണ് നിക്ഷേപിക്കേണ്ടതെന്ന് ഞങ്ങള്‍ ഇരുവരും ഒരേപോലെ ഊന്നിപ്പറഞ്ഞു'' -ഒബാമയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് ഷക്കിര പറഞ്ഞു.

യൂനിസെഫിന്റെ ബ്രാന്‍ഡ് അംബാസഡറായ ഷക്കിരയുടെ നേതൃത്വത്തിലുള്ള ബെയര്‍ഫുട്ട് ഫൗണ്ടേഷന്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് മികവുള്ള വിദ്യാഭ്യാസം നല്കുന്നതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
Other news in this section
Movie Gallery