പ്രണയദിനത്തില്‍ സെയ്ഫും കരീനയും യൂറോപ്പില്‍
Posted on: 09 Feb 2010
പ്രണയം ആഘോഷിക്കുന്ന കാര്യത്തില്‍ പ്രണയികള്‍ പിശുക്കുകാട്ടേണ്ട കാര്യമുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ചുപറയും സെയ്ഫും കരീനയും. പ്രണയദിനം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ജോഡി. എല്ലാ തിരക്കുകളും മാറ്റിവെച്ച് യൂറോപ്പിലെ പിക്‌നിക് സ്‌പോട്ടില്‍ ഇരുവരും എത്തും. പരസ്യചിത്രീകരണത്തിനായി കരീന നേരത്തേതന്നെ പാരീസിലേക്കു പറക്കും. 14ന്മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കി കരീനയും പിക്‌നിക് സ്‌പോട്ടിലെത്തും.
സ്വന്തം നിര്‍മാണക്കമ്പനിയായ 'ഇല്യൂമിനറ്റി' ഫിലിംസിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ വര്‍ഷത്തില്‍ സെയ്ഫ് കൂടുതല്‍ ശ്രദ്ധിക്കും. എന്നാല്‍ കരീന കൂടുതല്‍ അഭിനയസാധ്യതയുള്ള നല്ല റോളുകളില്‍ തിളങ്ങും. സെയ്ഫും അഭിനയരംഗത്ത് സെലക്ടീവാകും.'വിമന്‍ എഗെയ്ന്‍സ്റ്റ് വയലന്‍സ് ആന്‍ഡ് എംപവര്‍മെന്റ്' (WFV)ന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സെയ്ഫ്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'വേവ്' .
'വേവി'ന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങില്‍ കത്രീനകൈഫും, ഹര്‍മന്‍ ബവേജയും പങ്കെടുത്തിരുന്നു. പ്രണയദിനത്തില്‍ മറ്റെല്ലാ തിരക്കുകള്‍ക്കും അവധി കൊടുക്കാന്‍ സെയ്ഫും കരീനയും നേരത്തേ തീരുമാനിച്ചതാണ്. മുംബൈയിലെ ആരാധകര്‍ക്കിടയില്‍ സ്വസ്ഥമായ ഒരു പ്രണയദിനം അസാധ്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് യൂറോപ്യന്‍യാത്രയ്ക്കുള്ള തീരുമാനം.