IST:
ഹോം ബോളിവുഡ്‌

വിജയം കൊയ്ത് വിദ്യാബാലന്‍
Posted on: 08 Feb 2010



തൊട്ടതെല്ലാം പൊന്നാക്കുകയാണ് വിദ്യാബാലന്‍. ശുക്രദശ തിളങ്ങി നില്‍ക്കുന്നത് കൊണ്ടാവാം അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വന്‍വിജയം നേടുകയാണ്. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെയേറെ ശ്രദ്ധിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഈ വിജയങ്ങള്‍ തന്നെ തേടിയെത്തിയതെന്നാണ് വിദ്യയുടെ അഭിപ്രായം. താരപ്രഭാവം കൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കുകയില്ല. പകരം അഭിനയിക്കുന്ന വേഷങ്ങളും കഥയുമാണ് താരമെന്നാണ് വിദ്യയുടെ അഭിപ്രായം.

അഭിഷേക് ബച്ചനോടൊപ്പവും അമിതാഭിനോടൊപ്പവും അഭിനയിച്ച പാ യുടെ വിജയത്തിന് ശേഷം തിയേറ്ററിലെത്തിയ ഇഷ്‌ക്കിയയും പ്രേക്ഷകരുടെ ഇടയില്‍ വിദ്യയുടെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയം നിരൂപകരുടെ പ്രശംസപിടിച്ചുപറ്റിയിരുന്നു. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറായിരുന്നു വിദ്യയുടേത്. ഏറെ വിവാദമായ ജെസിക്ക വധക്കേസുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന നോ വണ്‍ കില്‍ഡ് ജെസിക്ക എന്ന ചിത്രവും ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതാണ്. അതിന് പിറകെയാണ് ഗുല്‍സാറിന്റെ അടുത്ത ചിത്രത്തില്‍ വിദ്യയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ, എല്ലാ താരങ്ങളും ഒരേ രീതിയിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ചെറുപ്പക്കാര്‍ പോലും വഴിമാറി ചിന്തിക്കുന്നില്ല-വിദ്യ പറയുന്നു.

അടുത്തിറങ്ങിയ വേക്ക് അപ്പ് സിഡ് എന്ന ചിത്രത്തിലൂടെ രണ്‍ബീര്‍ കപൂര്‍ മാത്രമാണ് ഇതിന് അപവാദമായത്. അതേസമയം വഴിമാറി ചിന്തിക്കാന്‍ പുതിയ നിര്‍മ്മാതാക്കളും വരുന്നില്ല. വേക്ക് അപ്പ് സിഡ് വിജയിച്ചതിനുള്ള മറ്റൊരു പ്രധാന കാരണം കരണ്‍ ജോഹറിന്റെ വന്‍ ബാനറായ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് അതിന് പിന്നിലുണ്ടായിരുന്നത് എന്നത് മാത്രമാണ്-വിദ്യ പറയുന്നു.
Other news in this section
Movie Gallery