IST:
ഹോം ബോളിവുഡ്‌

ബിപാഷയുടെ ഉപദേശം സ്വന്തം ശരീരത്തെ സ്‌നേഹിക്കൂ....
Posted on: 08 Feb 2010


ശരീരമെങ്ങനെ സൂക്ഷിക്കാം. സ്വന്തം ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും സൂക്ഷിക്കുന്നതിനെക്കുറിച്ച് ഉപദേശം നല്‍കുന്നത് ബോളിവുഡിന്റെ സ്വപ്നസുന്ദരി ബിപാഷ ബസുവാണ്. അതിനായി ഡി.വി.ഡി. തന്നെ ബിപാഷ പുറത്തിറക്കുകയാണ്. ബിപാഷ ബസു ലൗ യുവര്‍സെല്‍ഫ് എന്നതിന്റെ ആദ്യഭാഗമാണ്.

ഫിറ്റ് ആന്‍ഡ് ഫാബുലസ് യു എന്നാണ് ഡി.വി.ഡി.യുടെ പേര്. ആദ്യം സ്വയം സ്നേഹിക്കുകയെന്നാണ് ബിപാഷ ഇതിലൂടെ നല്‍കുന്ന സന്ദേശം. എങ്കില്‍ എല്ലാ ദുഃഖങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നും താരം ഉപദേശിക്കുന്നുണ്ട്.

ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഡി.വി.ഡി. പുറത്തിറക്കുന്നത്. ഹോളിവുഡില്‍ ജെന്നിഫര്‍ ലോപ്പസ്, ബിയോണ്‍സ് എന്നിവര്‍ ഇത്തരത്തിലുള്ളവ ഇറക്കിക്കഴിഞ്ഞു. ഡി.വി.ഡി., സി.ഡി. രംഗത്തെ പ്രമുഖരായ ഷെമാരൂവുമായി സഹകരിച്ചാണ് ബിപാഷയുടെ ഡി.വി.ഡി. പുറത്തിറക്കുന്നത്.

Other news in this section
Movie Gallery