IST:
ഹോം മലയാളം

ബാലയുടെ ചാവേര്‍പ്പട
Posted on: 08 Feb 2010


യുവതാരം ബാലയെ നായകനാക്കി പുതുമുഖസംവിധായകന്‍ ടി.എസ്. ജെസ്​പാല്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍പ്പട. മണിക്കുട്ടനും ഇതില്‍ നായകതുല്യമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ജഗതിശ്രീകുമാര്‍, കൊച്ചുപ്രേമന്‍, റിസബാവ, കൃഷ്ണപ്രസാദ്, അരൂണ്‍, സിറാജ് അലി, കലാശാല ബാബു, ബിന്ദു പണിക്കര്‍, കല്പന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കായംകുളം കൊച്ചുണ്ണി തുടങ്ങിയ മെഗാപരമ്പരകള്‍ക്ക് തിരക്കഥയൊരുക്കിയ ജി.എസ്. അനിലാണ് തിരക്കഥാകൃത്ത്. ഷൂട്ടിങ് മലമ്പുഴ, നാഗര്‍കോവില്‍ തുടങ്ങിയ ലൊക്കേഷനുകളിലായി ഫിബ്രവരി പത്തിനാരംഭിക്കും.




Other news in this section
Movie Gallery