IST:
ഹോം മലയാളം

'അപൂര്‍വ രാഗ'ത്തില്‍ നിത്യ മേനോന്‍
Posted on: 07 Feb 2010



പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സിബി മലയില്‍ ഒരുക്കുന്ന അപൂര്‍വ രാഗത്തില്‍ നിത്യ മേനോന്‍ നായികയാവും. ഋതു ഫെയിം ആസിഫ് അലി, നിഷാന്‍, അഭിലാഷ്, ഹിമ, വിനയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കെ പി കുമാരന്റെ ആകാശഗോപുരത്തിലൂടെ സിനിമയിലെത്തിയ നിത്യ ഐ വി ശശി- ജോണ്‍പോള്‍ ടീമിന്റെ വെള്ളത്തൂവല്‍, രഞ്ജിത്ത് നിര്‍മ്മിച്ച കേരളാ കഫേ, മോഹന്‍ലാലിന്റെ ഏഞ്ചല്‍ ജോണ്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിബി മലയില്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന അപൂര്‍വരാഗങ്ങളുടെ ചിത്രീകരണം നടക്കുകയാണിപ്പോള്‍.

Other news in this section
Movie Gallery