സത്യന്‍ അന്തിക്കാട് ചിത്രം കോഴിക്കോട്ട് തുടങ്ങി
Posted on: 07 Feb 2010
സത്യന്‍ അന്തിക്കാട് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് തുടങ്ങി. ജയറാം നായകനാവുന്ന ചിത്രത്തില്‍ മംമ്തയാണ് നായിക. ബേബി അനിക എന്ന പുതുമുഖവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആസിഫ് അലി, ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത, ലക്ഷ്മിപ്രിയ, ശ്രീദേവി ഉണ്ണി, വെട്ടുകിളി പ്രകാശന്‍, ശ്രീജിത് രവി, ചെമ്പില്‍ അശോകന്‍, രശ്മി ബോബന്‍, മഞ്ജുഷ എന്നിവരാണ് മറ്റു താരങ്ങള്‍. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഇളയരാജ ഈണം പകരുന്നു.