മീര നായികയാവുന്ന 'പാട്ടിന്റെ പാലാഴി'
Posted on: 06 Feb 2010
മീരാ ജാസ്മിനെ പ്രധാന കഥാപാത്രമാക്കി രാജീവ് അഞ്ചല്‍ ഒരുക്കുന്ന 'പാട്ടിന്റെ പാലാഴി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൈസൂരില്‍ തുടങ്ങി. സംഗീത പ്രാധാന്യമുള്ള ചിത്രമാണ് പാട്ടിന്റെ പാലാഴി. മനോജ് കെ. ജയന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, പ്രേംകുമാര്‍, രേവതി എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എന്‍.വി രചിച്ച ഗാനങ്ങള്‍ക്ക് ഡോ: സുരേഷ് മണിമല ഈണം പകരുന്നു. ആദിത്യ സിനിമയുടെ ബാനറില്‍ ഡോ: എ.കെ. പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്.