പോലീസ് ഓഫീസറായി അഭിനയിക്കാന്‍ തീരുമാനിച്ചതുമുതല്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പില്ലാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയാണ് താരം. ജിമ്മിലെ കഠിനാധ്വാനത്തിനു പുറമെ, യോഗപരിശീലനവും തുടങ്ങി. യോഗ പരിശീലനത്തിലൂടെ ശരീരത്തിനും മനസ്സിനും ഗുണഫലങ്ങള്‍ ഏറെയുണ്ടായെന്നു സാക്ഷ്യപ്പെടുത്താന്‍ താരത്തിനു മടിയില്ലത്രേ.
വീട്ടില്‍ത്തന്നെ സ്നേഹ ഒരു മിനി ജിം സ്ഥാപിച്ചിട്ടുണ്ട്. ദിവസവും രണ്ടുമണിക്കൂറെങ്കിലും മുടങ്ങാതെ പരിശീലനവുമുണ്ട്. വീട്ടുപെണ്‍കുട്ടിയുടെ പ്രതിച്ഛായയില്‍ നിന്ന് 'ടഫ്‌പോലീസ് ഓഫീസറി'ലേക്കുള്ള മാറ്റം കുറ്റമറ്റതാക്കാന്‍ എത്ര കഷ്ടപ്പെടാനും തയ്യാറാണെന്നാണ് താരത്തിന്റെ നിലപാട്: ''പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിക്കണമെന്ന് സംവിധായകന്‍ കിച്ച ആവശ്യപ്പെട്ടപ്പോള്‍, എന്നെ തമാശയാക്കുകയാണെന്നാണ് കരുതിയത്. സംഗതി ഗൗരവമുള്ളതാണെന്നു മനസ്സിലായപ്പോള്‍, കഥാപാത്രത്തെ വിജയിപ്പിക്കാന്‍ പാകത്തിനു ശരീരത്തെ ഒരുക്കിയെടുക്കാന്‍ തീരുമാനിച്ചു. ചിത്രീകരിച്ചഭാഗങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍, അതിന്റെ ഗുണഫലം മനസ്സിലാവുന്നുണ്ട്''- സ്നേഹ വിവരിക്കുന്നു.