IST:
ഹോം ഹോളിവുഡ്‌

'ലവ് മാഗസി'ന് ഇക്കുറി ആവശ്യക്കാരേറും
Posted on: 05 Feb 2010


ഫാഷന്‍ മാസികകളുടെ കവര്‍ ചിത്രങ്ങളില്‍ താരങ്ങളും മോഡലുകളും നഗ്‌നരായി പ്രത്യക്ഷപ്പെടുന്നത് പുതുമയല്ല. വില്പനയും വിവാദങ്ങളുമാണ് ഇതിനു പിന്നില്‍. എന്നാല്‍ ഒന്നിലേറെ താരങ്ങള്‍ ഒരു കവറില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അന്താരാഷ്ട്ര മോഡലുകളായ കേറ്റ്‌മോസ്, നവോമി കാംപ്‌ബെല്‍, ലാറാ സ്റ്റോണ്‍ എന്നിവരാണ് ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ മാസികയായ 'ലവി'ല്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത്.

40 പുറങ്ങളിലായി ഇവരുടെ ചിത്രങ്ങള്‍ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ മെര്‍ട്ട് അലാസ്, മാര്‍ക്‌സ് പിഗ്ഗോട്ട് എന്നിവരുടേതാണ് ഛായാഗ്രഹണ സംവിധാനം. മോഡലുകളായ നതാലിയ വോഡിനോവ, ആസര്‍വലേറ്റ, ജെനേലി വില്യംസ് തുടങ്ങിയവരും ചിത്രങ്ങളില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുണ്ട്.ശ്രദ്ധേയമായ എട്ടു സുന്ദരികളെയാണ് ഇക്കുറി മാസികയുടെ കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ മേനിയഴക് സൗന്ദര്യാത്മകമായി ഉപയോഗപ്പെടുത്തുമെന്നേയുള്ളൂ-മാസികയുടെ എഡിറ്റര്‍ കാറ്റീഗ്രാന്‍ഡ് പറയുന്നു.
Other news in this section
Movie Gallery