IST:
ഹോം ബോളിവുഡ്‌

ഏറ്റവും പ്രധാനം ആത്മവിശ്വാസം -കത്രീന കൈഫ്
Posted on: 05 Feb 2010


''ജീവിതത്തില്‍ എല്ലാ വ്യക്തികളും അവരവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഓരോ വ്യക്തിക്കും ലോകത്തില്‍ പ്രത്യേകമായ സ്ഥാനമുണ്ട്. ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ കരുതുന്നു. ആത്മവിശ്വാസം ചോരാതെ മുന്നോട്ട് കുതിക്കുകയെന്നതാണ് ഓരോ മനുഷ്യന്റെയും ദൗത്യം...''-പറയുന്ന് ബോളിവുഡ് സുന്ദരി കത്രീനകൈഫ്.

ചലച്ചിത്ര മേഖലയിലെ സംഭാവനകളെ മുന്‍നിര്‍ത്തി അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു കത്രീന. ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ ഈ ഇരുപത്തഞ്ചുകാരി തന്റെ 'വിജയമന്ത്രങ്ങള്‍' മടിയേതുമില്ലാതെ സദസ്യര്‍ക്ക് കൈമാറി..

ആത്മവിശ്വാസത്തോടൊപ്പം കഠിനാധ്വാനവും ക്ഷമയുമാണ് എല്ലാ മികച്ച വിജയങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാസത്വരകങ്ങളെന്ന് അവര്‍ വിശദീകരിച്ചു. പ്രിയങ്ക വദ്രയില്‍നിന്നാണ് കത്രീന അവാര്‍ഡ് ഏറ്റുവാങ്ങേണ്ടിയിരുന്നുത്. എന്നാല്‍ റായ്ബറേലിയില്‍ ഒഴിവാക്കാനാവാത്ത ചില ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ അവാര്‍ഡ് വിതരണച്ചടങ്ങില്‍ എത്താന്‍ പ്രിയങ്കയ്ക്ക് സാധിച്ചില്ല.



Other news in this section
Movie Gallery