'ബാറ്റ്മാന്‍ ആന്‍ഡ് റോബിന്‍' എക്കാലത്തെയും മോശം ചിത്രം
Posted on: 04 Feb 2010
ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബാറ്റ്മാന്‍ ആന്‍ഡ് റോബിന്‍' എക്കാലത്തെയും മോശം ചിത്രമെന്ന് അഭിപ്രായ സര്‍വേ. എംപയര്‍ മാസികയുടെ സര്‍വേയിലാണ് ഈ ഫലം ലഭിച്ചത്. 1997ല്‍ പുറത്തിറങ്ങിയ ചിത്രം ബോകേ്‌സാഫീസ് വിജയം നേടിയിരുന്നു.
ചിത്രത്തില്‍ ക്ലൂണിക്ക് കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതുന്ന സൂപ്പര്‍ ഹീറോയുടെ വേഷമായിരുന്നു. വലിച്ചുനീട്ടിയ തിരക്കഥയും മടുപ്പിക്കുന്ന അഭിനയവുമാണ് ചിത്രത്തിന്റെ മുഖമുദ്രയെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എങ്ങനെ ഒരു സിനിമ നിര്‍മിക്കരുത് എന്നതിന്റെ ഉദാഹരണമാണ് 'ബാറ്റ്മാന്‍ ആന്‍ഡ് റോബിനെ'ന്ന് എംപയര്‍ മാസികയുടെ എഡിറ്റര്‍ പറയുന്നു.
'ബാറ്റില്‍ഫീല്‍ഡ് എര്‍ത്ത്' എന്ന ചിത്രമാണ് മറ്റൊരു അറുബോറന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍ ട്രവോല്‍ട്ടയാണ് അഭിനേതാവ്. മൈക്ക് മൈയേഴ്‌സിന്റെ ഹാസ്യചിത്രം 'ദ ലവ് ഗുരു' ചീത്തയില്‍ മൂന്നാംസ്ഥാനത്തെത്തി.