IST:
ഹോം ഹോളിവുഡ്‌

മല്ലിക വീണ്ടും ഹോളിവുഡ് ചിത്രത്തില്‍
Posted on: 04 Feb 2010


മല്ലികാ ഷെരാവത്തിന് നല്ല കാലമാണ്. അഭിനയത്തിലോ ആകാരത്തിലോ ഏറെ സവിശേഷതകളൊന്നുമില്ലെങ്കിലും ബോളിവുഡിന്റെ അതിര്‍ത്തി കടന്ന് ഹോളിവുഡിലെത്തിയ മല്ലികയെ തേടി വീണ്ടും അവസരങ്ങളെത്തുകയാണ്. 'അവതാറി'ലെ താരം ലാസ് അലോന്‍സോയുടെ കൂടെ 'ലവ് ബാര്‍ക്ക്' എന്ന ചിത്രത്തിലാണ് മല്ലികയ്ക്ക് പ്രാധാന്യമുള്ള വേഷം ലഭിച്ചത്.

അമേരിക്കന്‍ സംവിധായകന്‍ ഡൗഗ് മക്‌ഹെന്റിയാണ് സംവിധായകന്‍. അരീത ഗുപ്തയെന്ന പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകയുടെ വേഷമാണ് മല്ലികയ്ക്ക്. രാഷ്ട്രീയവും പ്രണയവും വിഷയമായി വരുന്ന ചിത്രത്തില്‍ മുതിര്‍ന്ന ഹോളിവുഡ് താരം റൂബി ഡീ, ജെറി ബെസ്‌നോബ് തുടങ്ങിയവരും വേഷമിടുന്നു.

ജാക്കിച്ചാന്റെ 'ദ മിത്ത്' എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് മല്ലിക ഹോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. അടുത്തിടെ ജന്നിഫര്‍ ലിന്‍ച് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ 'ഹിസ്സി'ലെ മല്ലികയുടെ ബിക്കിനി വേഷം വിവാദമായിരുന്നു.


Other news in this section
Movie Gallery