IST:
ഹോം ബോളിവുഡ്‌

പ്രിയങ്കയുടെ ഹോളിവുഡ് ആരാധകന്‍
Posted on: 03 Feb 2010


കഴിഞ്ഞ വര്‍ഷം ഹോളിവുഡ് താരം ജെറാര്‍ഡ് ബട്‌ലര്‍ മുംബൈ സന്ദര്‍ശിച്ചപ്പോള്‍ , അദ്ദേഹത്തിന് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്ര ഒരു പ്രത്യേക വിരുന്നു സത്കാരം നല്‍കിയിരുന്നു. വിരുന്നിനൊപ്പം ആതിഥേയയും ഹോളിവുഡ് നടനെ ഏറെ ആകര്‍ഷിച്ചെന്ന് തുടര്‍ന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഇരുവര്‍ക്കുമിടയില്‍ കേവലായ സൗഹൃദത്തിനപ്പുറമുള്ള 'പ്രത്യേകമായൊരു ബന്ധം' ഉടലെടുത്തതായും അണിയറ സംസാരമുണ്ടായി.

'ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന കാര്യം ഞാന്‍ പരിഗണിക്കുന്നില്ല. എന്തെന്നാല്‍ പ്രിയങ്ക ചോപ്രയ്ക്ക് നേരത്തെ തന്നെ ഒരു കാമുകനുണ്ടെന്ന് എനിക്കറിയാം' എന്ന് ഒരു മുഖാമുഖത്തില്‍ ഹോളിവുഡ് നടന്‍ പ്രഖ്യാപിക്കുകയുണ്ടായി.

എന്നാല്‍ 'അന്‍ജാന, അന്‍ജാനി' എന്ന ചിത്രത്തിന്റെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചിത്രീകരണത്തിന്റെ സെറ്റീല്‍ കഴിഞ്ഞ ആഴ്ച ജെറാര്‍ഡ് ബട്‌ലര്‍ പ്രണയാതുരനായി എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിലെ നായിക മറ്റാരുമല്ല, സാക്ഷാല്‍ പ്രിയങ്ക ചോപ്രതന്നെ! രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പ്രിയങ്ക ചോപ്രയുടെ രംഗങ്ങളാണ് ന്യൂയോര്‍ക്കില്‍ ചിത്രീകരിച്ചത്.

ബട്‌ലറും പ്രിയങ്കയും ഇടവേളകളില്‍ ഹൃദയവികാരങ്ങള്‍ പരസ്​പരം പങ്കുവെച്ച് നേരമേറെ സംസാരിച്ചിരുന്നുവെന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള വാര്‍ത്ത. അതുംപോരാഞ്ഞ്, സെറ്റില്‍ ചുറ്റിയടിച്ച് ചിത്രീകരണം കണ്ട്, കണ്ണും മനസ്സും കുളിര്‍ത്തശേഷമാണത്രെ ബട്‌ലര്‍ മടങ്ങിയത്.

ഹോളിവുഡ് സുന്ദരനും ബോളിവുഡ് സുന്ദരിക്കും ഇടയില്‍, സൗഹൃദത്തിനമുപ്പുറത്ത് മൃദുലമായ മറ്റുവികാരങ്ങള്‍ ചിറകു വിടര്‍ത്തുന്നതായാണ് 'നിരീക്ഷകരുടെ' വിലയിരുത്തല്‍. അതിന്റെ പര്യവസാനം എങ്ങനെ ആവും? അതാണിപ്പോഴത്തെ ആകാംക്ഷ.

Other news in this section
Movie Gallery