IST:
ഹോം കോളിവുഡ്‌

തെന്നിന്ത്യ കീഴടക്കാന്‍ ശ്രുതി പ്രകാശ്‌
Posted on: 03 Feb 2010


തമിഴില്‍ നമിതയുടെ 'ഗ്ലാമര്‍ കുത്തക' തകര്‍ക്കുമെന്ന സംവിധായകന്‍ ശക്തിചിദംബരത്തിന്റെ പ്രഖ്യാപനം മറക്കാറായിട്ടില്ല. 'ഗുരുശിഷ്യന്‍' എന്ന ചിത്രത്തിലൂടെ ഹേമമാലിനിയെന്ന താരത്തെ പുതിയ പ്രതിച്ഛായയില്‍ അവതരിപ്പിച്ച് തമിഴകത്തിന്റെ പുതിയ ഗ്ലാമര്‍ റാണിയാക്കുമെന്നായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. എന്നാല്‍,

'ഗുരുശിഷ്യന്‍' പൂര്‍ത്തിയാകുന്നതിനുമുമ്പ് പുറത്തുവന്ന രണ്ടു ചിത്രങ്ങളില്‍ പ്രേക്ഷകരില്‍നിന്ന് ഈ താരത്തിനു ലഭിച്ച സ്വീകരണം അത്ര ഗംഭീരമായിരുന്നുവെന്ന് പറയാനാവില്ല. ശ്രീകാന്ത് നായകനായ 'ഇന്ദ്രവിഴ' എന്ന ചിത്രമാണ് ആദ്യം വന്നത്. അതില്‍, നമിതയുടെ നിഴലായിപ്പോയി ഹേമമാലിനി. 'നാന്‍ അവനില്ലൈ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഞ്ചു നായികമാരിലൊരാളായാണ് പിന്നീട് ഹേമമാലിനിയെ കണ്ടത്. ഗ്ലാമര്‍ രംഗങ്ങളില്‍ മത്സരിച്ചഭിനയിക്കുകയെന്നതായിരുന്നു അതിലെ നായികമാരുടെ നിയോഗം.

മേനിപ്രദര്‍ശനത്തില്‍ ഒട്ടും പിശുക്കുകാണിച്ചില്ലെങ്കിലും പ്രേക്ഷകര്‍ മൈന്‍ഡുചെയ്തില്ലെന്നാണ് വാര്‍ത്ത. 'ഗുരുശിഷ്യനി'ലൂടെ ഇതിനൊക്കെ കണക്കുതീര്‍ക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. സത്യരാജും സുന്ദര്‍ സി.യുമാണ് ഇതിലെ നായകന്മാര്‍. കിരണും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ആദ്യചിത്രങ്ങള്‍ക്ക് വിചാരിച്ച മട്ടിലുള്ള പ്രതികരണമുണ്ടാകാത്തതിനാലാണോ എന്നറിയില്ല, ഇതിനിടയില്‍ താരം പേരു മാറ്റുകയും ചെയ്തു. ശ്രുതിപ്രകാശ് എന്നാണിപ്പോള്‍ അവര്‍ അറിയപ്പെടുന്നത്. അതു പേരുമാറ്റമൊന്നുമല്ലെന്നാണ് പക്ഷേ, അവര്‍ പറയുന്നത്. ''ശ്രുതിപ്രകാശെന്നാണ് യഥാര്‍ഥ പേര്. അതു സിനിമയിലും സ്വീകരിക്കുന്നുവെന്നു മാത്രം. അല്ലെങ്കിലും സ്വന്തം പേരില്‍ അറിയപ്പെടുന്നതാണ് എനിക്കിഷ്ടം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എന്നെ ശ്രുതിയെന്നാണ് വിളിക്കുന്നത്. പ്രേക്ഷകര്‍ക്കും അങ്ങനെ വിളിക്കാം''-താരം നിലപാടു വ്യക്തമാക്കുന്നു.
Other news in this section
Movie Gallery