IST:
ഹോം ബോളിവുഡ്‌

സുതാര്യമായ ബിക്കിനി: മല്ലിക വിവാദത്തില്‍
Posted on: 30 Jan 2010


വിവാദങ്ങള്‍ മല്ലിക ഷെറാവത്തിനെ വിട്ടൊഴിഞ്ഞ നേരമില്ല. വസ്ത്രധാരണത്തിലൂടെയാണ് മല്ലിക ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. സ്വന്തം സഹോദരനാണ് ഇത്തവണ മല്ലികയോട് അനിഷ്ടം പ്രകടിപ്പിച്ചത്; അതും ബിക്കിനിയുടെ പേരില്‍. വെറും ബിക്കിനിയല്ല, ഏറെ സുതാര്യമായ ബിക്കിനി ധരിച്ച് ചിത്രീകരണത്തിനെത്തിയതിനെത്തുടര്‍ന്നാണ് സഹോദരന്‍ വിക്രം ലംബ സംവിധായികയോട് തട്ടിക്കയറിയത്.

അമേരിക്കന്‍ സംവിധായികയായ ജെന്നിഫര്‍ ലിഞ്ചിന്റെ 'ഹിസ്സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ചര്‍മ്മത്തിന്റെ നിറമുള്ള ബിക്കിനി ധരിച്ച മല്ലികയെ കണ്ടെതോടെയാണ് സഹോദരന്‍ വിക്രം ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ സംവിധായികയോട് ആവശ്യപ്പെട്ടത്. ഹോളിവുഡ് സിനിമയായ 'ഹിസ്സി'ന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് മല്ലികയുടെ സഹോദരന്‍ വിക്രം ലംബ.

വേഷം നന്നാക്കാനായി ബിക്കിനിക്കു പകരം മറ്റേതെങ്കിലും വസ്ത്രം ആകാമെന്ന നിര്‍ദേശം വിക്രം മുന്നോട്ടുവെച്ചെങ്കിലും സഹനിര്‍മാതാവായ ഗോവിന്ദ് മേനോന്‍ ഇത് അംഗീകരിച്ചില്ല. ഇവര്‍ തമ്മിലുള്ള വാദപ്രതിവാദത്തിനിടെ സംവിധായികയുടെ നിര്‍ദേശം തള്ളിക്കളയാന്‍ താന്‍ തയ്യാറല്ലെന്ന് മല്ലിക അറിയിച്ചു. സംവിധായിക നിര്‍ദേശിച്ച വസ്ത്രം ധരിച്ചുതന്നെ അഭിനയിക്കുമെന്ന മല്ലികയുടെ തീരുമാനം ഒടുവില്‍ സഹോദരന് അംഗീകരിക്കേണ്ടിവന്നു. ഈ ചിത്രത്തില്‍ നാഗകന്യകയായാണ് മല്ലിക അഭിനയിക്കുന്നത്.



Other news in this section
Movie Gallery