IST:
ഹോം കോളിവുഡ്‌

ഞാന്‍ കോമഡി ചിത്രത്തിന്റെ ആരാധിക -സ്‌നേഹ
Posted on: 30 Jan 2010


പുതിയ ചിത്രമായ 'ഭവാനി'യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നടി സ്‌നേഹ കോമഡി ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തി. പോലീസുകാരിയായാണ് ഈ ചിത്രത്തില്‍ സ്‌നേഹ അഭിനയിക്കുന്നത്.

പത്രസമ്മേളനത്തില്‍ സ്‌നേഹയുടെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയ സംവിധായകനോട് സ്‌നേഹ ഒരു ചോദ്യം ചോദിച്ചു- ''എന്നെ വെച്ച് കോമഡി ചിത്രം ചെയ്യുന്നില്ലേ...?'' ''വടിവേലുവിന്റെ ഒരു ആരാധികയാണ് ഞാന്‍. സിനിമയില്‍ അദ്ദേഹത്തിന്റെ നമ്പറുകള്‍ ഏറെ ഇഷ്ടപ്പെടുന്നു. അതേ സമയം മറ്റു കൊമേഡിയന്മാരെയും ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.''

Other news in this section
Movie Gallery