ധനുഷിന്റെ അമ്മായിയമ്മയായി മനീഷ കൊയ്‌രാള
Posted on: 29 Jan 2010
'മാപ്പിളൈ' എന്ന ചിത്രത്തിനുവേണ്ടി മനീഷ കൊയ്‌രാള ധനുഷിന്റെ അമ്മായിയമ്മയാവുന്നു. 1989ല്‍ രജനീകാന്ത് നായകനായി ഇറങ്ങിയ 'മാപ്പിളൈ' എന്ന ചിത്രത്തിന്റെ റീമേക്കാണ് പുതിയ 'മാപ്പിളൈ'. ഈ ചിത്രത്തിലെ രാജരാജേശ്വരി എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിക്കുന്നത്. പഴയ 'മാപ്പിളൈ'യില്‍ ശ്രീവിദ്യയാണ് രാജരാജേശ്വരിയെ അവതരിപ്പിച്ചത്. അമല നായികയായിരുന്നു. അമലയുടെ വേഷം ഹന്‍സിക മൊട്‌വാണിയാണ് ചെയ്യുന്നത്.
ഫിബ്രവരിയില്‍ 'മാപ്പിളൈ'യുടെ ചിത്രീകരണം തുടങ്ങും. മനീഷ അവസാനമായി അഭിനയിച്ച തമിഴ്ചിത്രം രജനീകാന്തിനോടൊപ്പമുള്ള 'ബാബ' ആയിരുന്നു. മനീഷയുടെ തമിഴിലെ രണ്ടാം വരവാണിത്.
'പഠിക്കാത്തവന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുരാജാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.