IST:
ഹോം അഭിമുഖം

വിവാദങ്ങളെ അവഗണിച്ച്..
Posted on: 26 Nov 2009

ശ്രീരാജ് ഓണക്കൂര്‍

ശബരിനാഥ് എന്ന വെളുത്തു കൊലുന്നനെയുള്ള പയ്യന്‍ കോടികള്‍ ടോട്ടലായി തട്ടിച്ച് പിടിയിലായപ്പോഴും മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് നടുറോഡില്‍ കൊല്ലപ്പെട്ടപ്പോഴും വിവാദങ്ങള്‍ക്കൊപ്പം ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്ന് മലയാളത്തിലെ ചുറുചുറുക്കുള്ള ഒരു നായികയുടേതായിരുന്നു -റോമ

ഏതു ആരോപണത്തിലേക്കും റോമയുടെ പേര് എളുപ്പത്തില്‍ വലിച്ചിഴയ്ക്കപ്പെടുന്നു. ആണത്തമുള്ള നായികയായി സ്‌ക്രീനില്‍ തിളങ്ങുമ്പോഴും റോമ വിവാദങ്ങളിലേയും നായികയാണ്. ഇതിനെല്ലാം ചങ്കൂറ്റത്തോടെ ഈ പെണ്‍കുട്ടി മറുപടി പറയുന്നു. ആദ്യമായി...

റോമ അസ്‌റാണിക്ക് വിവാദങ്ങളെ പേടിയില്ല; ആരോപണങ്ങളെയും. എല്ലാത്തിനോടും റോമ റിയാക്ട് ചെയ്യുന്നു. റോമയുടെ ഭാഷയില്‍ പറഞ്ഞാല്‍ സൈലന്റ് ആയി. ഒന്നിനോടും ഞാന്‍ ഓവര്‍ റിയാക്ട് ചെയ്യാറില്ല. സത്യം എനിക്കറിയാം. റോമ എന്താണെന്ന് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം. ഹൃദയത്തില്‍ 'ഗില്‍റ്റി' ഫീലിങ് ഉണ്ടെങ്കിലല്ലേ വിഷമിക്കേണ്ട കാര്യമുള്ളൂ... 'ചോക്ലേറ്റ്' എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ 'ചെലോക്കി'യുടെ സെറ്റിലിരുന്ന് റോമ തന്നെക്കുറിച്ച് പറയുന്നു. തന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം.

പലരുടെ പേരും എന്റെ പേരുചേര്‍ത്തുവന്നു. എല്ലാം നുണയാണ്. എന്തായാലും ഒരു കാര്യം അറിയാം. ഉയര്‍ന്ന പദവിയില്‍ എത്തുന്ന ആര്‍ക്കും ഇത്തരം ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവരും. ഏത് ഇന്‍ഡസ്ട്രിയിലും ഇത് ഉണ്ടാവും. അതിനാല്‍ അതില്‍ വിഷമമില്ല. 'നോട്ട്ബുക്ക്' സിനിമയിലെ സൈറയുടെ അതേ നിശ്ചയദാര്‍ഢ്യത്തോടെ റോമ.

സിനിമയിലേക്കുള്ള എന്‍ട്രി


തികച്ചും അവിചാരിതം. ചെന്നൈയില്‍ ആണെന്റെ വീട്. അവിടെ മോഡലിങ് ചെയ്യുകയായിരുന്നു ഞാന്‍. ഒരു ദിവസം എന്റെ ആഡ് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. എന്റെ ഫോട്ടോ കണ്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അടുത്ത സിനിമയിലേക്ക് നായികയായി ക്ഷണിച്ചെന്ന്. 'നോട്ട്ബുക്ക്' സിനിമയിലേയ്ക്കുള്ള വഴി തെളിഞ്ഞത് അങ്ങനെയാണ്. അന്നെനിക്ക് മലയാളം ഒട്ടും അറിയില്ല. കോ-ഓര്‍ഡിനേറ്റര്‍ കഥ കേള്‍ക്കാന്‍ പറഞ്ഞു. കഥ കേട്ടതോടെ ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ശരിക്കും ഒരു പിക്‌നിക്ക് പോലെ ആയിരുന്നു. അതിനാല്‍ ഷൂട്ടിങ്ങിന്റെ ഭാരമൊന്നും തോന്നിയില്ല.


ബോള്‍ഡ് ക്യാരക്ടേഴ്‌സ് ആണല്ലോ കൂടുതല്‍?


അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. പവര്‍ഫുള്‍ ക്യാരക്ടേഴ്‌സ് ഇത്തരം റോള്‍ ചെയ്യുമ്പോള്‍ പോസിറ്റീവ് ഫീലിങ് ലഭിക്കുന്നു. വെറുതെ സ്‌ക്രീനില്‍ വന്നുപോകുന്ന വേഷങ്ങള്‍ ഇഷ്ടമല്ല. നോട്ട്ബുക്കിലും ചോക്ലേറ്റിലുമെല്ലാം ഇത്തരം ബോയിഷ് വേഷങ്ങളായിരുന്നു.

പ്രണയത്തെക്കുറിച്ച്


തത്കാലം ഇല്ല. ഇപ്പോള്‍ കരിയറില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം. ലവ്, ബോയ്ഫ്രണ്ട്‌സ് ഇവയെല്ലാം ഡിസ്ട്രാക്ഷന്‍ ആണ്. എന്നാലും പ്രേമത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പറയാം. Love is
beautiful, love is the best feeling anybody could ever feel...


വിവാഹം


കല്യാണത്തിന് തത്കാലം പ്ലാനില്ല. മൂന്നോ നാലോ വര്‍ഷം കഴിഞ്ഞേ ഉണ്ടാവൂ. അമ്മയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഫ്രീടൈം


സത്യം പറഞ്ഞാല്‍ ഫ്രീടൈം ഇല്ല. വീട്ടിലിരിക്കാന്‍ സമയമില്ല. കേരളം, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലൂടെ മിക്കവാറും യാത്രയായിരിക്കും. പിന്നെ വീണുകിട്ടുന്ന തിരക്കുകള്‍ക്കിടയില്‍ ലാപ്‌ടോപ്പിനു മുന്നില്‍ സമയം കണ്ടെത്തും. നെറ്റില്‍ ഇ-മെയിലും ഫേസ്ബുക്കുമെല്ലാം നോക്കും. പിന്നെ ചാറ്റിങ്ങും. പിന്നെ കിട്ടുന്ന സമയം എന്റെ ഐ-പോഡില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ ചെലവഴിക്കും. സംഗീതത്തിന് ഭാഷയില്ലാത്തതിനാല്‍ എല്ലാപാട്ടുകളും കേള്‍ക്കും.

ഇഷ്ടഗാനം


ഒരുപാടുണ്ട്. ഇപ്പോള്‍ അടുത്തായി ഇഷ്ടപ്പെട്ട പാട്ടുകള്‍ 'ഉത്തരാസ്വയംവരത്തി'ലേയാണ്. 'മല്ലികേ മല്ലികേ....' എന്നു തുടങ്ങുന്ന ഇതിലെ ഗാനം ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്.

ഇഷ്ട താരങ്ങള്‍


മലയാള സിനിമയിലെ ഇഷ്ട നടന്‍ ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരും ടാലന്റഡ് ആണ്. ബോളിവുഡ്ഡില്‍ സല്‍മാന്‍ ഖാനേയും പ്രിയങ്ക ചോപ്രയേയുമാണ് ഇഷ്ടം. തമിഴില്‍ വിജയും ജ്യോതികയും. പിന്നെ ഈയിടെയായി ഇഷ്ടപ്പെട്ടത് ബോളിവുഡ് താരം കത്രീന കൈഫിനെയാണ്. എന്തൊക്കെയായാലും എന്റെ ഓള്‍ടൈം ഫേവറിറ്റ് നടി മാധുരി ദീക്ഷിത് തന്നെ.

ഇഷ്ടസിനിമ


എപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമ - 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ' തന്നെ. കൂടാതെ ഹിന്ദി സിനിമകളുടെ ഒരു വലിയ കളക്ഷന്‍ എനിക്കുണ്ട്. ഇപ്പോള്‍ തമിഴ്, മലയാളം സിനിമകളും ശേഖരിച്ചു വരുന്നു.

ഫേവറിറ്റ് ഔട്ട്ഫിറ്റ്


ജീന്‍സും ടീ-ഷര്‍ട്ടുമാണ്. പിന്നെ ലോങ്‌ടോപ്പും സ്‌കര്‍ട്ടുകളും, ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നിവയാണ് ഇഷ്ട നിറങ്ങള്‍.
സാരി ഇഷ്ടമാണ്. സെലക്ടഡ് ചടങ്ങുകളില്‍ സാരി ധരിക്കാറുണ്ട്.

യൂത്തിനെക്കുറിച്ച്


ചില യൂത്ത് അണ്ടര്‍ കണ്‍ട്രോളാണ്. ചിലത് ഔട്ടര്‍ കണ്‍ട്രോളും. കുടുംബം എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്നതിനനുസരിച്ചായിരിക്കും യൂത്തിന്റെ ഭാവി. കാരണം കൗമാരകാലം എന്നത് ഒരു റിസ്‌കി എജ് ഗ്രൂപ്പാണ്. കുടുംബത്തിന്റെ സ്‌നേഹവും പിന്തുണയും കിട്ടുന്ന യൂത്ത് എപ്പോഴും കണ്‍ട്രോളിലായിരിക്കും.

ഹോബികള്‍


ഐ-പോഡില്‍ സംഗീതം ആസ്വദിക്കുകയും കാര്‍ ഡ്രൈവിങ്ങും. മെര്‍സിഡസ് ബെന്‍സാണ് എന്റെ ഫേവറിറ്റ് കാര്‍. പിന്നെ ഇപ്പോഴുള്ള സ്‌കോഡ ലോറയും ഇഷ്ടം തന്നെ.


ഫേവറിറ്റ് ഹോളിഡേ സ്‌പോട്ട്്


അമേരിക്കയാണ് എന്റെ ഫേവറിറ്റ്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടെയൊക്കെ താമസിക്കാനാണ് മോഹം. പലതവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. പിന്നെ കേരളവും ഇഷ്ടമാണ്. തത്കാലം കേരളത്തില്‍ വീടുവാങ്ങാന്‍ താത്പര്യമില്ല. ഭാവിയില്‍ ചിലപ്പോള്‍ വാങ്ങിയേക്കാം. കാരണം ചെന്നൈ എനിക്ക് അത്ര ഇഷ്ടമാണ്. അവിടെ അങ്കിള്‍, ആന്റി എന്നിങ്ങനെ എല്ലാവരും ചേര്‍ന്ന കൂട്ടുകുടുംബമാണ്. അത് മിസ്സ് ചെയ്യാന്‍ വയ്യ.

റോള്‍ മോഡല്‍


അത് എന്‍െ അമ്മ തന്നെ. എന്റെ ക്യാരക്ടറിന്റെ ഫുള്‍ ഫൗണ്ടേഷനും അമ്മയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്‌ട്രോങ് വുമണും അമ്മ തന്നെ. എന്റെ സുഹൃത്തും വഴികാട്ടിയുമെല്ലാം അമ്മയാണ്.

Other news in this section
Movie Gallery