IST:
ഹോം ടെലിവിഷന്‍

ഗാനമേളയ്ക്കും റിയാലിറ്റി ഷോ

ഗാനമേളയെ ഉത്സവപ്പറമ്പില്‍നിന്ന് സ്വീകരണമുറിയിലേക്ക് കൊണ്ടുവരുന്ന പുതുമയുള്ള റിയാലിറ്റിഷോയാണ് 'സൂപ്പര്‍ ട്രൂപ്പ്'. അമൃത ടി.വി.യില്‍ ഈ പരിപാടി തുടങ്ങി. ശനിയും ഞായറും രാത്രി 8.30 നാണ് സംപ്രേഷണം.
ഗാനമേളയിലൂടെ മാത്രം പ്രശസ്തരായ ഒരു കൂട്ടം മികച്ച ഗായകര്‍ക്ക് സിനിമാമേഖലയില്‍ മുമ്പ് കിട്ടിയിരുന്ന അവസരങ്ങള്‍ ഇപ്പോള്‍ കിട്ടുന്നില്ല. ഗാനമേള രംഗത്തെ മികച്ച ഗായകരെ വീണ്ടും മുന്‍നിരയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് 'സൂപ്പര്‍ ട്രൂപ്പി'ലൂടെ അമൃത ടി.വി. ഏറ്റെടുക്കുന്നത്.
വിവിധ ജില്ലകളില്‍ അമൃത ടി.വി. നടത്തിയ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത 12 സംഘങ്ങളാണ് ഈ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നത്.
പാലാ കമ്യൂണിക്കേഷന്‍സ്, വോയ്‌സ് ഓഫ് ഇന്ത്യ, യങ്സ്റ്റാര്‍സ്, സര്‍ഗം വോയ്‌സ്, മെലഡി ഓര്‍ക്കസ്ട്ര, അമല കാഞ്ഞിരപ്പള്ളി, കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സ്, മിന്നലെ, എസ്.എസ്.ഓര്‍ക്കസ്ട്ര, ഡാഫോഡില്‍സ്, വി ഫോര്‍ യു മ്യൂസിക് ഹൈവേ, ബിറ്റ്‌സ് ഓഫ് കേരള തുടങ്ങിയവയാണ് 'സൂപ്പര്‍ ട്രൂപ്പി'ല്‍ മാറ്റുരയ്ക്കുന്ന 12 സംഘങ്ങള്‍.
മാസ്റ്റര്‍പീസ് റൗണ്ട്, ശാസ്ത്രീയ സംഗീതം റൗണ്ട്, ഉത്സവഗാനങ്ങള്‍, നാടകഗാനങ്ങള്‍, റീമിക്‌സ് റൗണ്ട്, സാമൂഹിക ബോധം ഉണര്‍ത്തുന്ന ഗാനങ്ങള്‍ തുടങ്ങിയ റൗണ്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, പിന്നണി ഗായകനായ ബിജു നാരായണന്‍ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്.
Other news in this section
Movie Gallery