സല്‍മാന്‍ ചിത്രങ്ങള്‍ കത്രീനയ്ക്ക് ഇഷ്ടമല്ല
ബോളിവുഡിലെ ഹോട്ട് സുന്ദരി കത്രീന കൈഫിന്റെ ഹൃദയം കീഴടക്കിയെങ്കിലും തന്റെ ചിത്രകലാ വൈഭവത്തിന് കാമുകിയുടെ അംഗീകാരം നേടാനായില്ലെന്ന ദുഖത്തിലാണ് 'മസില്‍ഖാന്‍' സല്‍മാന്‍. സല്‍മാന്‍ഖാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ വരച്ച ചിത്രങ്ങളുപയോഗിച്ചു ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞ് കത്രീന അടുത്തിടെ റാമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ കത്രീനയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സല്‍മാന്‍ പറഞ്ഞു.
ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായുള്ള 'ബീയിങ് ഹ്യൂമന്‍' എന്ന ഷോയിലാണ് കത്രീന സല്‍മാന്‍ ചിത്രമുള്ള വസ്ത്രമണിഞ്ഞ് ചുവടുകള്‍ വെച്ചത്. എച്ച്.ഡി.ഐ.എല്‍. കൗച്ചര്‍ വീക്ക് 2009ന്റെ ഭാഗമായാണ് ഷോ സംഘടിപ്പിച്ചത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ആമിര്‍ഖാന്‍, അജയ്‌ദേവ്ഗണ്‍, ഗോവിന്ദ, സഞ്ജയ്ദത്ത് തുടങ്ങിയവരും കത്രീനയ്‌ക്കൊപ്പം റാമ്പിലെത്തിയിരുന്നു.
തന്റെ ചിത്രങ്ങള്‍ കത്രീനയ്ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ചിത്രരചനയില്‍ നിന്ന് പിന്‍മാറില്ലെന്നും സല്‍മാന്‍ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.