മലയാളസിനിമ അഭിസംബോധനചെയ്യേണ്ടത് സാര്‍വലൗകിക വിഷയങ്ങള്‍-പൃഥ്വിരാജ്
തിരുവനന്തപുരം: സാര്‍വലൗകിക വിഷയങ്ങളുടെ അപര്യാപ്തതയാണ് മലയാള സിനിമ നേരിടുന്ന ഭീഷണിയെന്ന് നടന്‍ പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇവിടെ പ്രേക്ഷകരുണ്ട്. എന്നാല്‍ മലയാള സിനിമയുടെ മാര്‍ക്കറ്റ് കേരളത്തില്‍ മാത്രം ഒതുങ്ങുന്നു. മറ്റ് സംസ്‌കാരങ്ങള്‍ക്കുകൂടി പ്രാതിനിധ്യം നല്‍കി മലയാളസിനിമ വിപുലപ്പെടുത്തണമെന്നും വരുംകാല മത്സരങ്ങളെ നേരിടേണ്ടത് അങ്ങനെയാണെന്നും പത്രസമ്മേളനത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ഡോ. ബിജു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ 'വീട്ടിലേക്കുള്ള വഴി' എന്ന
സിനിമ സമകാലീന സംഭവങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. തീവ്രവാദത്തിന്റെ വഴികളിലൂടെയുള്ള ഒരു യുവാവിന്റെയും കുട്ടിയുടെയും സഞ്ചാരമാണ് 'വീട്ടിലേക്കുള്ള വഴി' എന്ന തന്റെ പുതിയ ചിത്രം പറയുന്നതെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. പൂര്‍ണമായും നവീനസാങ്കേതിക വിദ്യയായ പാനാവിഷനില്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ആറ് സംസ്ഥാനങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍, നിര്‍മാതാവ് ബി.സി. ജോഷി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.