IST:
ഹോം കന്നഡ-തെലുങ്ക്‌

പുനീത് ആദ്യമായി പരസ്യചിത്രത്തില്‍
Posted on: 10 Oct 2009


ബാംഗ്ലൂര്‍: പവര്‍സ്റ്റാര്‍ ഇനിപരസ്യചിത്രങ്ങളിലും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ കന്നഡ ടി.വി. പരസ്യങ്ങള്‍ക്കാണ് പുനീത് രാജ്കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛന്‍ രാജ്കുമാറിനൊപ്പം ബാലതാരമായി തുടക്കമിട്ടതുമുതല്‍ ഇതുവരെ അമ്പതോളം സിനിമകളില്‍ അഭിനയിച്ച പുനീത് ആദ്യമായാണ് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ കര്‍ണാടകത്തിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് പവര്‍സ്റ്റാര്‍.

കര്‍ണാടക വിപണിക്കുവേണ്ടി ഒരുക്കുന്ന പ്രത്യേക ആഭരണവിപണനമേളയായ വിവാഹമഹോത്സവത്തിനുവേണ്ടിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ മോഡലുകളായ പൂജയും ശ്വേതയും ഒപ്പം പ്രത്യക്ഷപ്പെടുന്നു. സിനിമയേക്കാള്‍ വെല്ലുവിളിയാണ് പരസ്യചിത്രത്തിലെ അഭിനയമെന്ന് തന്റെ ആദ്യാനുഭവം വിശദീകരിച്ചുകൊണ്ട് പുനീത് അഭിപ്രായപ്പെട്ടു. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് കൂടുതല്‍ ആശയം എല്ലാ വ്യക്തതയോടെയും വിനിമയം ചെയ്യുക ഏറെ ബുദ്ധിമുട്ടുള്ള ജോലിതന്നെ.

പ്രമുഖ പരസ്യചിത്രനിര്‍മാതാവായ ഭാനുപ്രകാശാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലബാര്‍ ഗോള്‍ഡിനുവേണ്ടി സാനിയ മിര്‍സ, ഹേമമാലിനി, മോഹന്‍ലാല്‍ എന്നിവരെയൊക്കെ മോഡലുകളാക്കി പരസ്യചിത്രം എടുത്തതും ഈ കോഴിക്കോട്ടുകാരന്‍ തന്നെ. നോസ്ട്രാ വേള്‍ഡ്‌വൈഡിന്റെതാണ് കന്നഡ പരസ്യചിത്രത്തിന്റെ ആശയം.
Other news in this section
Movie Gallery