IST:
ഹോം ബോളിവുഡ്‌

പത്തുകോടി പ്രതിഫലവുമായി പ്രീതിസിന്റ ടെലിവിഷനിലേക്ക്‌
Posted on: 06 Oct 2009


ബോളിവുഡ് നടി പ്രീതിസിന്റ ടെലിവിഷനിലെത്തുന്നു. 'പ്രീതി സിന്റ ഷോ' എന്ന് പേരിട്ടിരിക്കുന്ന ടോക്ക് ഷോയിലൂടെയാണ് ബോളിവുഡിന്റെ നുണക്കുഴി താരം ടെലിവിഷനിലെത്തുക. പ്രശസ്ത താരങ്ങളുമായി പ്രീതി സിന്റ സംഭാഷണത്തിലേര്‍പ്പെടുന്ന രൂപത്തിലാണ് ഈ ടോക്ക്‌ഷോ ഒരുക്കിയിരിക്കുന്നത്.

20 എപ്പിസോഡിന് 10 കോടി രൂപയാണ് പ്രീതിക്ക് ചാനല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും മറ്റുമായി സിനിമയില്‍ ഏറെ നാളായി കാണാതിരുന്ന പ്രീതി 'മേം ഔര്‍ മിസിസ് ഖന്ന' എന്ന സിനിമയില്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡിസംബര്‍ മധ്യത്തോടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുമെന്നു കരുതുന്ന ഈ പരിപാടിക്കായി ചാനല്‍ അധികൃതര്‍ നടിയുമായി ലോസ് ആഞ്ജലിസില്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ടെലിവിഷനില്‍ രംഗപ്രവേശം ചെയ്യുന്നതില്‍ ആവേശഭരിതയാണെങ്കിലും ചാനലുമായുണ്ടാക്കിയ കരാറിനെക്കുറിച്ചോ, ടെലിവിഷന്‍ പരിപാടിയെക്കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രീതിസിന്റ തയ്യാറല്ല.

ടോക്ക്‌ഷോയ്ക്ക് 10 കോടിയാണ് പ്രതിഫലം വാങ്ങുന്നതെങ്കിലും സല്‍മാന്‍ ഖാന്റെ സഹോദരന്‍ നിര്‍മിക്കുന്ന 'മേം ഔര്‍ മിസിസ് ഖന്ന'യിലെ അഭിനയത്തിന് പ്രീതി ഒരു പൈസപോലും പ്രതിഫലം വാങ്ങുകയുണ്ടായില്ല. സല്‍മാന്‍ഖാനുമായുള്ള ദൃഢസൗഹൃദം പരിഗണിച്ചാണ് പ്രീതി പ്രതിഫലം ഒഴിവാക്കിയത്. എന്നാല്‍, ടെലിവിഷനില്‍ പ്രീതി പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.
Other news in this section
Movie Gallery