അക്ഷയ്കുമാറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം 'ബ്ലൂ' അടുത്തമാസം തിയേറ്ററുകളിലെത്തും. ശ്രീ അഷ്ടവിനായക് സിനിവിഷന്റെ ബാനറില്‍ ധില്ലിന്‍ മേത്ത നിര്‍മിക്കുന്ന ബ്ലൂവിന്റെ സംവിധായകന്‍ ആന്റണി ഡിസില്‍വയാണ്.
ഒക്ടോബര്‍ 16ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് നിര്‍മാണക്കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. സഞ്ജയ്ദത്ത്, കത്രീന കൈഫ്, ലാറദത്ത, രാഹുല്‍ദേവ്, സയ്യിദ്ഖാന്‍, കബീര്‍ബേദി എന്നിവര്‍ക്കുപുറമെ പ്രശസ്ത പോപ്പ് ഗായിക കൈലിമിനോ പാടിഅഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബ്ലൂവിനുണ്ട്. അക്ഷയ്കുമാറിനൊപ്പം
കൈലിയുടെ ഗാനരംഗം ഇതിനകം ടെലിവിഷന്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുതുടങ്ങിയിട്ടുണ്ട്. അതിഥി താരമായാണ് കൈലി എത്തുന്നത്. ചിത്രത്തില്‍ സാഗര്‍ എന്ന കഥാപാത്രത്തെയാണ് സഞ്ജയ്ദത്ത് അവതരിപ്പിക്കുന്നത്. സാഗറിന്റെ സഹോദരനായ
സാമിന്റെ വേഷത്തില്‍ നടന്‍ സയ്യിദ്ഖാന്‍ എത്തുന്നു. സഞ്ജയ്ദത്തിന്റെ ഭാര്യ മോണയായി അഭിനയിക്കുന്നത് ലാറദത്തയാണ്. ആരവ് എന്ന കഥാപാത്രമായി അക്ഷയ്എത്തുന്നു. ആഴക്കടലില്‍ നിധിവേട്ടക്കിറങ്ങുന്ന നാലുപേരുടെ കഥയാണ് ബ്ലൂവിന്റെ പ്രമേയം. ബാങ്കോക്കില്‍ പ്രത്യേകപരിശീലനത്തിനുശേഷമാണ് ബ്ലൂവിലെ താരങ്ങള്‍ ചിത്രീകരണത്തിനിറങ്ങിയത്.