മെക്‌സിക്കന്‍ ചലച്ചിത്രോത്സവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയും മെക്‌സിക്കന്‍ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെക്‌സിക്കന്‍ ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് നടക്കും. സപ്തംബര്‍ 22 ന് ആരംഭിക്കുന്ന ചലച്ചിത്രമേള 24 ന് സമാപിക്കും. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ വൈകീട്ട് 4.30 ന് ആരംഭിച്ച് 9.00 ന് അവസാനിക്കുന്ന രീതിയിലാണ് പ്രദര്‍ശനശങ്ങള്‍. ഫസ്റ്റ് ഇംപ്രഷന്‍സ്-ന്യൂ മെക്‌സിക്കന്‍ ഡയറക്ടേഴ്‌സ് എന്നാണ് മേളയുടെ പേര്. പതിമൂന്ന് സമകാലിക മെക്‌സിക്കന്‍ ചലച്ചിത്രങ്ങളുടെ
ഒരു പാക്കേജാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദി ഡിസയര്‍ (13 മിനിട്ട്), മോര്‍ ദാന്‍ എനിതിങ് ഇന്‍ ദി വേള്‍ഡ് (90 മിനിട്ട്), ഗുഡ് ഇന്റന്‍ഷന്‍സ് (18 മിനിട്ട്), ടൈഡ് (14 മിനിട്ട്), ട്രോപിക് ഓഫ് കാന്‍സര്‍ (52 മിനിട്ട്) എന്നീ ചലച്ചിത്രങ്ങളാണ് ആദ്യദിവസം പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. പ്രവേശനം ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാക്രമത്തില്‍ അനുവദിക്കുന്നതായിരിക്കും.