IST:
ഹോം കന്നഡ-തെലുങ്ക്‌

വൈ.എസ്.ആറിനെക്കുറിച്ച് സിനിമ വരുന്നു
Posted on: 14 Sep 2009


ഹൈദരാബാദ്: ദുരന്തമൃത്യു വരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയെക്കുറിച്ച് ചലച്ചിത്രം വരുന്നു. വൈ.എസ്.ആറായും അച്ഛന്‍ രാജറെഡ്ഡിയായും മകന്‍ ജഗന്മോഹന്‍ റെഡ്ഡിയായും പ്രശസ്ത തെലുങ്കുനടനും സംവിധായകനുമായ ഡോ. രാജശേഖറായിരിക്കും വെള്ളിത്തിരയില്‍ എത്തുക. ഡോ. രാജശേഖറിന്റെ ഭാര്യ ജീവിതയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. വൈ.എസ്.ആറിനോടുള്ള ആരാധനയാണ് തങ്ങള്‍ക്ക് ഈ ചിത്രമെടുക്കാന്‍ പ്രചോദനമായതെന്ന് ഡോ. രാജശേഖര്‍ പറഞ്ഞു.

അദ്ദേഹത്തോടുള്ള ആരാധനകൊണ്ടാണ് ഒരുവര്‍ഷം മുമ്പ് തങ്ങള്‍ രണ്ടുപേരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുവേണ്ടി ഇവര്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. വൈ.എസ്.ആറിന്റെ അച്ഛന്‍ രാജറെഡ്ഡി, പ്രശസ്തനായ സാമൂഹികപ്രവര്‍ത്തകനായിരുന്നു. ഒരു ചേരിപ്പോരിന്റെ ഭാഗമായി നടുറോഡില്‍വെച്ച് അദ്ദേഹത്തെ എതിരാളികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഇതുമുതല്‍ മകന്‍ ജഗന്മോഹന്‍ വരെയുള്ളവരുടെ ജീവിതകഥയായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

സി.ജി. ചന്ദ്രമോഹന്‍

Other news in this section
Movie Gallery