പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 11 മുതല്‍
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പതിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ പതിനൊന്നുമുതല്‍ പതിനെട്ടുവരെ തിരുവനന്തപുരത്ത് നടക്കും.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ചിത്രങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മത്സരവിഭാഗമാണ് മേളയുടെ മുഖ്യആകര്‍ഷണം. ലോകസിനിമ, മൃണാള്‍സെന്നിന്റെ റിട്രോസ്പക്ടീവ്സ്, ഹോമേജസ്, ചെഗുവരെയുടെ സിനിമ, ഇന്ത്യന്‍ സിനിമ ഇന്ന്, പുതിയ മലയാളം സിനിമ, എന്നീ വിഭാഗങ്ങളിലായി ഏകദേശം 200 ഓളം ചിത്രങ്ങള്‍ 60 രാജ്യങ്ങളില്‍ നിന്നായി പ്രദര്‍ശിപ്പിക്കുന്നു.
മേളയിലെ
വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങളുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30.
എട്ട് തിയേറ്ററുകളിലായാണ് ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടക്കുക, ഉദ്ഘാടനവും സമാപനവും കനകക്കുന്ന് നിശാഗന്ധിയിലായിരിക്കും.
വിവിധ വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും.
മേളയെക്കുറിച്ചുള്ള വിവരങ്ങളും എന്‍ട്രിഫോറവും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com യില്‍ ലഭ്യമാണ്. നേരില്‍ ലഭിക്കുന്നതിന് അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസുമായി ബന്ധപ്പെടണം.